Kerala
തിരുവനന്തപുരം: ശനിയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സംസ്ഥാനത്തെ പ്രതിനിധിയായ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടു വിളിച്ച യോഗത്തിലും ബിഎൽഒമാരെ സമ്മർദത്തിലാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം. രാഷ്ട്രീയ പാർട്ടി നേതാക്കൾക്ക് ഇതിൽ പ്രതിഷേധമുണ്ട്.
യോഗത്തിലെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സമ്മർദത്തിനു വിധേയമാക്കില്ലെന്ന് ഉറപ്പു നൽകിയിരുന്നെങ്കിൽ കണ്ണൂരിലെ ഇന്നലത്തെ ബിഎൽഒയുടെ ആത്മഹത്യ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് രാഷ്ട്രീയ നേതൃത്വം പറയുന്നത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 100 ശതമാനം ഫോറം വിതരണവും പൂർത്തിയാക്കണമെന്നായിരുന്നു സമ്മർദം. ജില്ലാ കളക്ടറേറ്റുകളിൽ നിന്ന് ബിഎൽഒമാർക്കു മേൽ കടുത്ത സമ്മർദമുണ്ടായിരുന്നതായി സർവീസ് സംഘടനകളും ആരോപിക്കുന്നു.
ബിഎൽഒമാർക്ക് ഒരു ദിവസം 20 വീടുകൾ മാത്രമേ കയറാൻ കഴിയുകയുള്ളൂവെന്നും നിശ്ചയിച്ച ഡിസംബറിനകം എസ്ഐആർ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും സമ്മർദം പാടില്ലെന്നും നിർദേശിച്ച് സെക്രട്ടേറിയറ്റ് അസോസിയേഷനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. ഇതും പരിഗണിച്ചില്ലെന്നാണു വിവരം. ഇതോടൊപ്പം സ്ഥലത്ത് ഇല്ലാത്തവരെയും മരിച്ചവരെയും പട്ടികയിൽനിന്നു വെട്ടിമാറ്റാൻ ചില രാഷ്ട്രീയ നേതാക്കൾ അനുവദിക്കുന്നില്ലെന്നും വോട്ടർ പട്ടിക ശുദ്ധീകരണം അനുവദിക്കുന്നില്ലെന്നുമുള്ള ആരോപണവും ശക്തമാണ്. ഇത്തരം സമ്മർദങ്ങൾക്കിടെയാണ് പല ബിഎൽഒമാരും ജോലി ചെയ്യുന്നത്.
ഇതോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം എസ്ഐആറിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കരുതെന്ന ആവശ്യവും സിപിഎമ്മും കോണ്ഗ്രസും യോഗത്തിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ഷെഡ്യൂൾ നിശ്ചയിച്ചതു പോലെ പൂർത്തിയാക്കുമെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിൽ അറിയിച്ചത്.
രാഷ്ട്രീയ നേതൃത്വത്തിന്റെ ആവശ്യം നിരന്തരം അവഗണിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷൻ നിലപാടിലെ പ്രതിഷേധം എൽഡിഎഫും യുഡിഎഫും യോഗത്തിൽ അറിയിക്കുകയും ചെയ്തിരുന്
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ ഒൻപതിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
തെക്കൻ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം എസ്ഐആറിന്റെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതു നീട്ടിവയ്ക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ എൽഡിഎഫും യുഡിഎഫും ആവശ്യപ്പെട്ടു.
എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഷെഡ്യൂൾ അനുസരിച്ചാകും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുന്നതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു. കേൽക്കറും ആവശ്യപ്പെട്ടു.
അങ്ങനെയെങ്കിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളുമായി സഹകരിക്കില്ലെന്ന് സിപിഎം പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത എം.വി. ജയരാജൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനാണെന്ന് അദ്ദേഹം ആരോപിച്ചു. 84 ശതമാനത്തിലേറെപ്പേർക്ക് എസ്ആആർ ഫോറം വിതരണം ചെയ്തെന്ന അവകാശ വാദം കള്ളക്കണക്കാണ്.
എത്ര ശതമാനം ഫോറം പൂരിപ്പിച്ചു തിരിച്ചു കിട്ടിയെന്നു പറയാൻ കമ്മീഷനു കഴിയുന്നില്ല. ഡിസംബർ നാലിനകം ഫോറം പൂരിപ്പിച്ചു തിരിച്ചു നൽകണമെന്ന് പറയുന്നത് എളുപ്പമല്ല. 19 ദിവസത്തിനകം ഇത്രയധികം ഫോറം പൂരിപ്പിച്ചു തിരിച്ചു മേടിക്കുന്നത് അപ്രായോഗികമാണ്. 30,000 ജീവനക്കാരെയാണ് എസ്ഐആറിനായി നിയോഗിച്ചിട്ടുള്ളത്. ഇവർക്ക് തദ്ദേശ തെരഞ്ഞെടുപ്പു ജോലികളുമുണ്ട്. ഇരട്ട ജോലി ചെയ്യാൻ കഴിയില്ലെന്ന് വിവിധ സർവീസ് സംഘടനകൾ തെരഞ്ഞെടുപ്പു കമ്മീഷനെ രേഖാമൂലം അറിയിച്ചിട്ടുള്ളതാണെന്നും എം.വി. ജയരാജൻ പറഞ്ഞു.
വിതരണം ചെയ്യാനായില്ലെങ്കിലും ഫോറം വിതരണം ചെയ്തെന്ന് ആപ്പിൽ അപ്ലോഡ് ചെയ്യണമെന്ന് ബിഎൽഒമാർക്ക് രഹസ്യ നിർദേശം നൽകിയതിനെക്കുറിച്ച് പരിശോധിക്കണമെന്നും യഥാർഥ വോട്ടർമാരെ കണ്ടെത്താനുള്ള നടപടികൾക്ക് ഇത്തരം നിർദേശങ്ങൾ തടസം സൃഷ്ടിക്കുന്നതായും കോണ്ഗ്രസ് പ്രതിനിധി എം.കെ. റഹ്മാൻ ആരോപിച്ചു.
ബിഎൽഒമാർക്ക് ഫോറം പൂരിപ്പിക്കാനാവശ്യമായ പരിശീലനം ഇനിയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർവീസ് സംഘടകളെ ഉപയോഗിച്ചു എസ്ഐആർ അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ബിജെപി പ്രതിനിധി ജെ.ആർ. പത്മകുമാർ ആരോപിച്ചു. യോഗത്തിൽ സത്യൻ മൊകേരി (സിപിഐ), ജോയ് ഏബ്രാഹാം (കേരള കോണ്ഗ്രസ്), സ്റ്റീഫൻ ജോർജ് (കേരള കോണ്ഗ്രസ്- എം), കെ. ജയകുമാർ (ആർഎസ്പി) തുടങ്ങിയവർ പങ്കെടുത്തു.
District News
കുളത്തൂപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും കുളത്തൂപ്പുഴ പഞ്ചായത്തിൽ സ്ഥാനാർഥി ചർച്ചകൾ എങ്ങുമെത്താതെ വഴിമുട്ടിയ നിലയിൽ രാഷ്ട്രീയ പാർട്ടികൾ. ജനറൽ വാർഡുകളിൽ സ്ഥാനാർഥിത്വം ആവശ്യപ്പെട്ടെത്തുന്നവരുടെ എണ്ണം കൂടിയതും തങ്ങളാവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കിൽ ഒറ്റക്കൊറ്റക്ക് മത്സരിക്കുമെന്ന ഭീഷണിയും രാഷ്ട്രീയനേതൃത്വങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.
ഒരാഴ്ചയിലധികമായി പഞ്ചായത്തിൽ വിവിധ പാർട്ടികളിൽ ചർച്ചകൾ നടത്തി വരുകയാണെങ്കിലും ഇനിയും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
വിജയ സാധ്യതയുള്ള സീറ്റുകൾ വെച്ചുമാറാൻ ആവശ്യമുയർന്നുവെങ്കിലും നിലവിലെ സീറ്റ് മാറിക്കൊടുക്കാൻ ഘടകകക്ഷികൾ തയാറാകാത്തതും തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാസങ്ങൾക്ക് മുമ്പേ വാർഡുകളിൽ നിറഞ്ഞുനിന്ന് പ്രവർത്തനം കാഴ്ചവെച്ചവരുടെ പിടിവാശിയും സീറ്റു ചർച്ചകളിൽ തീരുമാനമുണ്ടാക്കാനാവാത്ത അവസ്ഥ ഉണ്ടാക്കിയിരിക്കുകയാണ്.
ഇതിനിടെ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് ചിലർ വാർഡുകളിൽ പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ പാർട്ടി കേന്ദ്രങ്ങളിൽ മാരത്തോൺ ചർച്ചകളും സമവായ ശ്രമങ്ങളും സജീവമായി അരങ്ങേറുകയാണ്.
അതേസമയം ഇക്കുറി ജനറൽ സീറ്റുകളിൽ റിബൽ സ്ഥാനാർഥികളുടെ എണ്ണം ഏറുമെന്ന സൂചനയാണ് മിക്കയിടത്ത് നിന്നും ലഭ്യമാകുന്നത്.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ പാർട്ടികളിൽ പ്രവർത്തിക്കുന്ന ദളിത് ക്രൈസ്തവ അംഗങ്ങളെ പ്രത്യേക പരിഗണന നൽകി മത്സരിപ്പിക്കാൻ തയാറാകണമെന്ന് കെസിബിസി എസ്സി-എസ്ടി കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനസംഖ്യയിൽ ഏഴര ശതമാനത്തിൽ അധികം വരുന്ന ദളിത് ക്രൈസ്തവർക്ക് പ്രാദേശികഭരണ തലങ്ങളിൽ നാമമാത്രമായ പങ്കാളിത്തം മാത്രമാണുള്ളത്.
മതേതരത്വ ഭാരതത്തിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന ഒറ്റ കാരണത്താൽ പട്ടികജാതി സംവരണം നിഷേധിക്കുന്നപ്പെടുന്ന ദളിത് ക്രൈസ്തവർക്ക് പ്രാദേശിക ഭരണ സമിതികളിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും കെസിബിസി എസ്സി -എസ്ടി കമ്മീഷൻ യോഗം ആവശ്യപ്പെട്ടു.
കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ജോയിന്റ് സെക്രട്ടറി ജെയിംസ് ഇലവുങ്കൽ, തിരുവനന്തപുരം മലങ്കര അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോണ് അരീക്കൽ, ചങ്ങനാശേരി അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. അഡ്വ ബെന്നി കുഴിയടി, വിജയപുരം രൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോസഫ് തറയിൽ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനുകൾ വിളിച്ച രാഷ്്ട്രീയ പാർട്ടികളുടെ യോഗം ഇന്നു ചേരും.
സംസ്ഥാനത്തു നടപ്പാക്കുന്ന പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) സംബന്ധിച്ച കാര്യങ്ങൾ രാഷ്്ട്രീയ കക്ഷി നേതാക്കളോടു വിശദീകരിക്കുന്നതിനാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ സംസ്ഥാനത്തെ പ്രതിനിധി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് 12ന് ഹോട്ടൽ ഹയാത്തിൽ യോഗം വിളിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടു മുൻപ് അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ ഇന്നു രാഷ്്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുന്നത്.മസ്കറ്റ് ഹോട്ടലിൽ ഇന്നു രാവിലെ 11നാണ് യോഗം.